കോഴിക്കോട് നിപ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രണ്ട് പനി മരണവും നിപ ബാധിച്ചെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സമ്പർക്ക ബാധിതർ നിരീക്ഷണത്തിൽ. ഇനി പുറത്തു വരാനുള്ളത് നാല് പേരുടെ ഫലം.
പുണെ വൈറോളജി ലബോറട്ടറിയിൽ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ടുപേരുടെ സ്രവം പരിശോധിച്ചതിന്റെ ഫലം കാത്തിരിക്കുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.
കോഴിക്കോട് നിപ സംശയത്തെത്തുടർന്ന് നാല് പേർ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. മരിച്ചയാളുടെ ഭാര്യയും കുട്ടികളും ചികിത്സയിലാണ്. നിലവിൽ 75 പേരുടെ കോൺടാക്റ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കഴിഞ്ഞ ദിവസം തന്നെ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്പർക്കമാണ് എല്ലാം.
ആരോഗ്യ പ്രവർത്തകർ എല്ലാ ആശുപത്രികളിലും മാസ്കുകളും പിപി കിറ്റുകളും ഉൾപ്പെടെയുള്ള അണുബാധ നിയന്ത്രണ പ്രോട്ടോക്കോൾ പാലിക്കണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.