റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനഹരജിയില്‍ ഇന്ന് തീരുമാനമായില്ല. തിങ്കളാഴ്ച രാവിലെ കേസ് പരിഗണിക്കുമെന്ന് റഹീമിൻ്റെ അഭിഭാഷകനെ കോടതി നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ ഇന്ന് രാവിലെ കേസ് പരിഗണിച്ച കോടതി വധശിക്ഷ റദ്ദാക്കിയ അതേ കോടതി തന്നെ വിധി പറയണമെന്ന് അറിയിക്കുകയായിരുന്നു.
വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് കോടതി ഇന്ന് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിൻ്റെ ഓഫീസ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പറയുന്നു. ഇന്നത്തെ സിറ്റിങ്ങിൽ വിടുതൽ ഉത്തരവ് പാസാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസിൻ്റെ ഓഫീസ് നാളെ വിവരം നൽകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.