തിരുവനന്തപുരം: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ആശങ്ക എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭരണഘടനയെ ബഹുമാനിക്കുന്ന ഒരാളും ഏക സിവിൽ കോഡ് എതിർക്കില്ല. മുസ്ലീം സമുദായത്തിന്റെ ആശങ്കകൾ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കോൺഗ്രസും സിപിഎമ്മും നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണം. ഏക സിവിൽ കോഡ് തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം ജി ശക്തിധരൻ ഉന്നയിച്ച ആരോപണം ഗുരുതരമാണ്. ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറാകണമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.