കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിൽ വ്യാപക ക്രമക്കേട്. കാലാവധികഴിഞ്ഞ് ഒരു വർഷത്തിനുശേഷം ലൈസൻസ് പുതുക്കുമ്പോൾ റോഡ് ടെസ്റ്റും നേത്രപരിശോധനയും നിർബന്ധമാക്കണമെന്നാണ് നിയമം. ഇത് തെറ്റിച്ച് ലൈസൻസ് പുതുക്കിയ മൂന്ന് എംവിഐമാരെ സസ്പെൻഡ് ചെയ്തു.
മുമ്ബ് അഞ്ചുകൊല്ലം കഴിഞ്ഞാല്‍ മാത്രമാണ് റോഡ് ടെസ്റ്റ് നടത്തേണ്ടിയിരുന്നത്. എന്നാല്‍, പുതിയ നിയമപ്രകാരം ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡില്‍ വാഹനമോടിച്ചു കാണിക്കണം. ഈ നിയമം കാറ്റില്‍പ്പറത്തിയാണ് ലൈസൻസുകള്‍ പുതുക്കിനല്കുന്നത്.
സംഭവത്തെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ട്രാൻസ്പോര്‍ട്ട് കമ്മിഷണറുടെ സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധനനടത്തിയിരുന്നു. ഇതില്‍ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി സബ് റീജണല്‍ ട്രാൻസ്പോര്‍ട്ട് ഓഫീസ് എം.വി.ഐ. പി. പദ്മലാല്‍, തീരൂരങ്ങാടി സബ് റീജണല്‍ ട്രാൻസ്പോര്‍ട്ട് ഓഫീസിലെ എം.വി.ഐ. ടി. അനൂപ് മോഹൻ, ഗുരുവായൂര്‍ സബ് റീജണല്‍ ട്രാൻസ്പോര്‍ട്ട് ഓഫീസിലെ എം.വി.ഐ. എം.എ. ലാലു എന്നീ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും കോഴിക്കോട് എൻഫോഴ്സ്മെന്റ് ആര്.ടി.ഒ. ബിജു മോഹനെയും തൃശ്ശൂര്‍ റീജണല്‍ ട്രാൻസ്പോര്‍ട്ട് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.