ആയഞ്ചേരി: കിണറ്റില്‍ വീണ ഒമ്ബതുമാസം പ്രായമുള്ള കുട്ടിയെ യുവാവ് രക്ഷപ്പെടുത്തി. വില്യാപ്പള്ളി പൊന്മേരി പറമ്ബില്‍ കളമുള്ളതില്‍ ഹാഷിം-നജ്മ ദമ്ബതികളുടെ ഒമ്ബതു മാസം പ്രായമുള്ള പെണ്‍കുട്ടിയാണ് വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ വീട്ടിലെ കിണറ്റില്‍ വീണത്. ശബ്ദം കേട്ട് സമീപവാസിയായ എം.കെ. നൗഷാദ് ഉടന്‍തന്നെ കയര്‍ കെട്ടി കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.
വടകര ജില്ല ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും എത്തിച്ചു. കുട്ടി സുഖം പ്രാപിച്ചുവരുന്നതായാണ് വിവരം. പ്രാഥമിക ശുശ്രൂഷ നല്കുന്നതില് വിദഗ്ധനാണ് നൗഷാദ്. കുട്ടിയെ കിണറ്റില്‍നിന്ന് എടുത്ത ഉടന്‍തന്നെ പ്രാഥമ ശുശ്രൂഷ നല്കിയ ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. കിണറ്റിെന്റ ആള്‍മറയില്‍ കിടത്തിയതാണെന്നാണ് മാതാവ് മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.