ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ട് മുഴുവൻ സമയ ബിരുദ കോഴ്സുകൾ ഓഫ്ലൈനിൽ പഠിക്കാൻ അനുവദിക്കുമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ.
ഒരേ സർവ്വകലാശാലയിൽ നിന്നോ മറ്റ് സർവകലാശാലകളിൽ നിന്നോ ഉള്ള വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ട് മുഴുവൻ സമയ ബിരുദ കോഴ്സുകൾ പഠിക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ യുജിസി ഉടൻ പുറത്തിറക്കും.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ഒന്നിലധികം വിഷയങ്ങളില്‍ ഒരേ സമയം പ്രാവീണ്യം നേടുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനത്തില്‍ നേരിട്ട് പോയി പഠിക്കാന്‍ സാധിക്കുന്ന ഓഫ്ലൈനിൽ ഒരേ സമയം രണ്ടു ബിരുദ കോഴ്സുകള്‍ പഠിക്കാന്‍ കുട്ടികളെ അനുവദിക്കുന്നതാണ് പുതിയ പരിഷ്കാരം.അതെ സമയം ഒരേ സര്‍വകലാശാല തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. ഇതര സര്‍വകലാശാല കോഴ്സുകളും ചെയ്യാന്‍ കഴിയുന്ന വിധമാണ് ഇതിന് രൂപം നല്‍കുക . ഓണ്‍ലൈന്‍ രീതിയിലും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും യുജിസി ചെയര്മാന് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.