പൊളിക്കാൻ നിർദേശിച്ച കെട്ടിടത്തിന് കോഴിക്കോട് കോർപറേഷൻ നമ്പർ നൽകിയ സംഭവത്തിൽ നാലുപേർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവ്. നഗരസഭയിലെ 4 ജീവനക്കാരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം. ഈ മാസം ആദ്യമാണ് സംഭവം നടന്നതെന്നാണ് വിവരം. അടുത്തിടെ അനുവദിച്ച എല്ലാ കെട്ടിടങ്ങളുടെയും രേഖകൾ പരിശോധിക്കാനും കോർപറേഷൻ സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. കോർപ്പറേഷനിൽ വൻ തട്ടിപ്പാണ് നടന്നത്. സെക്രട്ടറിയുടെ പാസ് വേർഡ് ചോർത്തി പൊളിക്കാൻ നിർദേശിച്ച കെട്ടിടങ്ങളുടെ നമ്പർ ഉദ്യോഗസ്ഥർ നൽകി. സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, ബേപ്പൂർ സോണൽ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസർ എന്നിവരെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.