ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുകയാണ്. ലോകത്തെ കണക്ക് നോക്കിയാൽ ഏറ്റവുമധികം ആളുകളുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദ്രോഗങ്ങളാണ്. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്.
മഗ്നീഷ്യമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്, ഇത് മഗ്നീഷ്യം കുറവുമായും ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ മഗ്നീഷ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. അതിനാല്‍ ചീര, സാല്‍മണ്‍ ഫിഷ്, അവക്കാഡോ, ബനാന, കൊഴുപ്പ് കുറഞ്ഞ തൈര്, നട്സ്, വിത്തുകൾ തുടങ്ങിയവ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പൊട്ടാസ്യത്തിന്റെ കുറവ് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചില പഠനങ്ങളും പറയുന്നുണ്ട്. അതിനാല്‍ ഉരുളക്കിഴങ്ങ്, ബീന്‍സ്, വാഴപ്പഴം, അവക്കാഡോ, പാല്, സാല്‍മണ്‍ ഫിഷ് തുടങ്ങിയ പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിൻ ഡിയുടെ കുറവ് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. കൂടാതെ കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാനും വിറ്റാമിന്‍ ഡി ആവശ്യമാണ്. ഇതിനായി മുട്ടയുടെ മഞ്ഞക്കരു, സാൽമണ്‍ ഫിഷ്, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.