കുട്ടികളിലെ അമിതവണ്ണം പലവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നയിക്കാം. വണ്ണമുള്ള എല്ലാവരിലും നിര്‍ബന്ധമായും ആരോഗ്യപ്രശ്നങ്ങള്‍ കാണുമെന്നല്ല മറിച്ച് വണ്ണമുള്ളവരില്‍ പല ശാരീരികപ്രയാസങ്ങളും അസുഖങ്ങളും വന്നെത്താനുള്ള സാധ്യത കൂടുതലാണെന്നതാണ്.
മാതാപിതാക്കളുടെ ശ്രദ്ധ കൃത്യമായും എത്തിയിരിക്കണം.അമിതവണ്ണമുള്ള കുട്ടികളില്‍ ഇതുമായി ബന്ധപ്പെട്ട് പല തോതില്‍ വൈകാരികപ്രശ്നങ്ങള്‍ കാണാം. സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷത, വിഷാദം, ഉത്കണ്ഠ എന്നിവയെല്ലാം ഇങ്ങനെ വരാവുന്നതാണ്. തങ്ങളുടെ സമകാലികരുടെ ഇടയില്‍ തങ്ങളെ പ്രത്യേകമായി എടുത്തുകാണിക്കുന്നത് ഇവരെ മോശമായി ബാധിക്കാം. അതുപോലെ പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഇവരെ ബാധിക്കുന്നു.
കൂട്ടുകാര്‍ പലവിധത്തിലുള്ള കായിക- കലാപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പലപ്പോഴും ഇത്തരത്തില്‍ വണ്ണമുള്ള കുട്ടികള്‍ മാറ്റിനിര്‍ത്തപ്പെടാറുണ്ട്. ഇതെല്ലാം കുഞ്ഞുമനസുകളെ വലിയ രീതിയില്‍ തന്നെ മുറിപ്പെടുത്താം.
അനാരോഗ്യകരമായ ഭക്ഷണരീതിയും കുട്ടികളുടെ വൈകാരികാവസ്ഥയെ ബാധിക്കാം. ജങ്ക് ഫുഡ് ഇതിന് ഉത്തമ ഉദാഹരണമാണ്. ജങ്ക് ഫുഡ് കൂടുതല്‍- അല്ലെങ്കില്‍ പതിവായി കഴിക്കുന്നവരില്‍ ഇത് അവരുടെ മാനസികാവസ്ഥയെ ബാധിക്കും
കുട്ടികളെ പോസിറ്റീവായി സ്വാധീനിക്കുന്ന സുഹൃത്തുക്കള്‍, മെന്റര്‍മാര്‍ തുടങ്ങി നല്ലൊരു ചുറ്റുപാടും ബന്ധങ്ങളും കുട്ടിക്ക് ഉണ്ടാക്കിക്കൊടുക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികളെ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിലേക്കും മാതാപിതാക്കള്‍ പരമാവധി പ്രോത്സാഹിപ്പിക്കണം. ആരോഗ്യകരമായ ഡയറ്റ്, വ്യായാമം, കായികവിനോദങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രേരിപ്പിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.