പൊണ്ണത്തടി, മെറ്റബോളിക് സിൻഡ്രോം എന്നിവയ്ക്ക് സ്തനാർബുദവുമായി അഭേദ്യമായ ബന്ധമെന്ന് പഠനം. ഈ രണ്ടു സാഹചര്യങ്ങളും സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. പൊണ്ണത്തടി, മെറ്റബോളിക് സിൻഡ്രോം എന്നിവയ്ക്ക് സ്തനാർബുദവുമായി അഭേദ്യമായ ബന്ധമെന്ന് പഠനം. ഈ രണ്ടു സാഹചര്യങ്ങളും സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.
വുമൺസ് ഹെൽത്ത് ഇനിഷ്യേറ്റീവാണ് ഇതുസംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതി സ്തനാർബുദ മരണസാധ്യത കുറച്ചുവെന്നും പഠനത്തിലുണ്ട്. അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, ഉയർന്ന ബ്ലഡ് ഷുഗർ, അസാധാരണ കൊളസ്ട്രോൾ നില തുടങ്ങിയ അവസ്ഥകൾ ഒത്തുചേരുന്നതിനേയാണ് മെറ്റബോളിക് സിൻഡ്രോം എന്നുവിളിക്കുന്നത്.മുമ്പ് സ്തനാർബുദം സ്ഥിരീകരിച്ചിട്ടില്ലാത്ത ആർത്തവവിരാമമായ 63,330 സ്ത്രീകളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇരുപതുവർഷത്തോളം നീണ്ട പഠനകാലയളവിനൊടുവിലാണ് കണ്ടെത്തലിലെത്തിയത്. ഇക്കാലയളവിൽ ഇവരിൽ 4,562 പേർക്ക് അർബുദം സ്ഥിരീകരിക്കുകയും 2073 പേർ സ്തനാർബുദത്താൽ മരണപ്പെടുകയും ചെയ്തിരുന്നു. അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം എന്നിവ ഉണ്ടായിരുന്നവരിൽ പിൽക്കാലത്ത് സ്തനാർബുദം സ്ഥിരീകരിക്കുന്ന നിരക്ക് കൂടുതലായിരുന്നുവെന്നും പഠനത്തിലുണ്ട്.
സ്തനാർബുദലക്ഷണങ്ങൾ കണ്ടാലും നിസ്സാരമാക്കി വിടുന്നവരാണ് മിക്ക യുവതികളുമെന്ന് അടുത്തിടെ മറ്റൊരു പഠനം വ്യക്തമാക്കിയിരുന്നു. സ്തനാർബുദത്തിന് മുന്നോടിയായി സ്തനത്തിൽ വീക്കമോ, മറ്റ് അസ്വാഭാവികതകളോ കണ്ടാലും ആഴ്ചകളും മാസങ്ങളുമെടുത്തുമാത്രം വിദഗ്ധപരിശോധനയ്ക്ക് തയ്യാറാവുന്നവരാണ് മിക്ക യുവതികളുമെന്നാണ് കാനഡയിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിൽ പറഞ്ഞത്.
വേദനയുള്ള വീക്കം സ്തനത്തിൽ കണ്ടാലും, സ്തനാർബുദം കുടുംബത്തിലെ അടുത്ത വ്യക്തികൾക്ക് ഉണ്ടായാലുമൊക്കെ ഡോക്ടറെ കാണാൻ വൈകിക്കുന്നവരുണ്ട്. പലപ്പോഴും ഭയമോ അല്ലെങ്കിൽ നിഷേധാത്മക സ്വഭാവമോ ആണ് നിസ്സാരമാക്കുന്നതിന് പിന്നിൽ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.