കോഴിക്കോട്: നരിക്കുനി പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണറിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. ഇയ്യാട് കുണ്ടായി മീത്തോറച്ചാലിൽ അൽഅമീൻ(22) ആണ് മരണപ്പെട്ടത്. മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. വെള്ളത്തിൽ ദുർഗന്ധം അനുഭവിച്ചതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിൽ മൃതദേഹം. കണ്ടെത്തിയത്.
പന്നിക്കോട്ടൂര്‍ പൂളയുള്ളതിൽ മുഹമ്മദിന്റെ വീട്ടിലാണ് അജ്ഞാതന്റെ ജഡം കണ്ടത്. രാവിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ട് വീട്ടുകാര്‍ കിണര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു. ഇരു സംഘവും സ്ഥലത്തെത്തി. കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









