കുറ്റ്യാടി: രുചിയിൽ ഒന്നാമതുണ്ടായിരുന്ന ഒളോർ മാമ്പഴം ഉൽപാദനം കുറഞ്ഞതോടെ കിട്ടാക്കനിയായി. വിപണിയിൽ അപൂർവമായി മാത്രം ലഭിക്കുന്ന മാമ്പഴത്തിന് കിലോയ്ക്ക് 200നു മുകളിലാണ് വില. നോമ്ബുകാലത്ത് മാങ്ങയും പൊള്ളുന്ന വിലക്ക് വാങ്ങേണ്ട ഗതികേടാണ് ആളുകള്‍ക്ക്.
നാട്ടുമാവുകളും ഒളോർ മാവുകളും ഇത്തവണ വിരളമായേ കായ്ച്ചിട്ടുള്ളൂ. കാലാവസ്ഥയിലെ താളപ്പിഴയാണ് കാരണമായി കൃഷി ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനാല്‍ പുറത്തുനിന്ന് എത്തുന്ന മാമ്ബഴമാണ് ആളുകള്‍ വാങ്ങുന്നത്. ഏതിനമായാലും നൂറിന് മുകളിലാണ് വില.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.