ചെന്നൈ: വനിതാദിനത്തില്‍ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി 38 കാരിയായ നടിയെ ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ മധുര സ്വദേശി സെൽവകുമാർ (21), രാമപുരം സ്വദേശി കണ്ണദാസൻ (37) എന്നിവർ അറസ്റ്റിൽ. .
സിനിമകളില്‍ സഹനടിയായി അഭിനയിച്ച ഇവരുടെ വീട്ടില്‍ രാത്രിപത്തരയോടെയാണ് രണ്ടുപേര്‍ അതിക്രമിച്ചുകയറിയത്. കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 50,000 രൂപയും ഒന്നരനപ്പവന്റെ സ്വര്‍ണമാലയും കവര്ന്നസംഘം നടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു.സംഭവത്തെക്കുറിച്ച് നടി വല്‍സരവാക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.