തിരുവനന്തപുരം: ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്. കശുവണ്ടിപ്പരിപ്പ് 50 ഗ്രാം, മില്‍മ നെയ് 50 മി.ലി, ശബരി മുളക്പൊടി 100 ഗ്രാം, ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശര്‍ക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം, തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. ഈ വര്‍ഷവും ഓണത്തിന് ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് കാലത്ത് ആശ്വാസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സൗജന്യ ഭക്ഷ്യകിറ്റ് പ്രഖ്യാപനം. 2020 ഏപ്രിൽ മുതൽ അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങളെല്ലാം റേഷൻ കടകൾ വഴി സര്‍ക്കാര്‍ ജനങ്ങളിലേക്കെത്തിച്ചു. കിറ്റ് നൽകി സർക്കാർ ജനങ്ങളുടെ മനസ്സിലും കയറിയിരുന്നു. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു സൗജന്യ ഭക്ഷ്യകിറ്റിലുണ്ടായിരുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








