ഏത് രാജ്യത്തും ഏത് കാലാവസ്ഥയിലും വീറ്റ് ഗ്രാസ് വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താം. അല്ലെങ്കിൽ മുളപ്പിച്ച ഗോതമ്പ്. ഇതിന്റെ നീര് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ധാരാളം വിറ്റാമിനുകൾക്കും മിനറലുകൾക്കും പുറമേ അവയെ ശരീരത്തിന് കിട്ടാന്‍ ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകളും നിറഞ്ഞതാണ് ഇത്. രക്തത്തിലെ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ തുടങ്ങി കാന്‍സര്‍ തടയാന്‍ വരെ പറ്റുമെന്ന് പറയുന്നു . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരുപോലെ നല്ലതാണ്. ദിവസവും ഒരു ഗ്ലാസ് വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.ദിവസവും വെറും വയറ്റില്‍ വീറ്റ് ഗ്രാസ് ജ്യൂസ് കുടിച്ചാല്‍ ദഹനസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കും. ദഹനവ്യവസ്ഥയിലെ പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അന്നജത്തെ ഊര്‍ജ്ജമാക്കി മാറ്റാന്‍ തയാമിന്‍ സഹായിക്കുന്നു. ദഹനക്കേട്, നെഞ്ചെരിച്ചില്‍, മലബന്ധം, പോലെയുള്ള പ്രശ്നങ്ങള്‍ അകറ്റാന്‍ വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. കൂടാതെ പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും ദിവസവും ഒരു ഗ്ലാസ് വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്. ചര്‍മ്മരോഗങ്ങള്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്. സോറിയാസിസ്, എക്സിമ തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഏറെ നല്ലതാണ് വീറ്റ് ഗ്രാസ് ജ്യൂസ്. മാത്രവുമല്ല ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. വീറ്റ് ഗ്രാസില്‍ സെലെനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ധാതുവാണ്. ദിവസവും ഭക്ഷണത്തില്‍ സെലെനിയം ഉള്‍പ്പെടുത്തുന്നത് തൈറോയ്ഡിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിക്കാന്‍ ശരീരത്തെ സഹായിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്. അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാനും വീറ്റ് ഗ്രാസ് ജ്യൂസ് സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.