കോഴിക്കോട് : കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിന് സമീപം ഇരുവഴിഞ്ഞിപ്പുഴയിൽ ഇന്നലെ കാണാതായ കൊടിയത്തൂർ സ്വദേശിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. തിരച്ചിലിന് നേതൃത്വം നൽകാൻ ദേശീയ ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി.
കാരകുറ്റി സ്വദേശി ഹുസ്സൻകുട്ടി(64)യെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പുഴയിൽ കാണാതായത്. ഇയാൾ ഒഴുക്കിൽ പെടുന്നത് കണ്ട പ്രദേശവാസി ഫയർഫോഴ്സിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മുക്കം ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും കാരണം ഇന്നലെ രാത്രി അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പുഴയിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. കൂടാതെ നദിയിൽ ശക്തമായ അടിയൊഴുക്കുമുണ്ട്. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളും മുക്കം പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.