കാരന്തൂർ: മർകസ് ആർട്‌സ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓൾഡ് സ്റ്റുഡൻ്റ്സ് ഓഫ് മർകസ് ആർട്‌സ് കോളേജിൻ്റെ (ഒ.എസ്.എം.എ.സി.) ലോഗോ പ്രകാശനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മർകസിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ഓസ്മക് അംഗങ്ങളിൽ നിന്ന് ലോഗോ ഡിസൈനുകൾ ക്ഷണിച്ചുകൊണ്ട് കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഇതിൽ നിന്ന് മുജീബ് എളേറ്റിൽ വട്ടോളി എന്ന അംഗത്തിൻ്റെ ലോഗോയാണ് തിരഞ്ഞെടുത്തത്.
ചടങ്ങിൽ മുഹമ്മദ് ഷെരീഫ്, ഡോ.സി.കെ.ഷമീം, നാഫിഅ് ചേലേമ്പ്ര, ശഹ്‌റാബ് കുറ്റിപ്പാല, അഹമ്മദ്കുട്ടി മാവൂർ, ഡോ.അഷ്റഫ് കൊടുവള്ളി, ഷറഫുദ്ധീൻ കോട്ടക്കൽ, ഉമ്മർ മായനാട്, സലാമുദ്ദീൻ നല്ലാകണ്ടി, മുജീബ് എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.