കോഴിക്കോട്: പാലക്കാട് ആർഎസ്എസ് സഞ്ജിത്ത് വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മുഹ്സിൻ കോഴിക്കോട് കുന്ദമംഗലത്ത് നിന്ന് പോലീസ് പിടിയിലായി. സഞ്ജിത്ത് വധക്കേസിലെ ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കുന്ദമംഗലം പടനിലത്തിനടുത്ത് ആരാമ്പ്രത്ത് ഇയാൾ ഒളിവിൽകഴിഞ്ഞുവരികയായിരുന്നു. ഇവിടുന്നാണ് പാലക്കാട്ടുനിന്നെത്തിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2021 നവംബർ 15-നാണ് ആർ.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖനായിരുന്ന സഞ്ജിത്തിനെ ഒരുസംഘം കാറിലെത്തി വെട്ടിക്കൊന്നത്. ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്ജിത്തിനെ, ബൈക്ക് തടഞ്ഞുനിർത്തി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. കേസിലെ പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവർത്തകരാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.