മുക്കം: രക്ഷിതാക്കള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്കാൻ പന്നിക്കോട് ഗവ.എല്‍.പി സ്കൂള്‍. വീട്ടമ്മമാർക്ക് ഒഴിവു സമയമുപയോഗിച്ച് ചെയ്യാവുന്ന കുട നിർമ്മാണ പരിശീലനമാണ് ആദ്യം പ്രാവർത്തികമാക്കുന്നത്.
20 രക്ഷിതാക്കള്‍ക്ക് പരിശീലനം നല്കി. അടുത്തവർഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് ഈ രക്ഷിതാക്കളുടെ സേവനം പ്രയോജനപ്പെടുത്തി സൗജന്യമായി കുട നല്‍കാനും തീരുമാനമുണ്ട്. ഇത്തരമാെരു പദ്ധതി നടപ്പാക്കുന്ന ഈ മേഖലയിലെ ആദ്യ വിദ്യാലയമെന്ന ഖ്യാതിയും പന്നിക്കോട് ഗവ.എല്‍.പി സ്കൂളിന് സ്വന്തം. പരിശീലനം പി.ടി.എ പ്രസിഡന്റ് ടി.കെ ജാഫർ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ഇ.കെ അബ്ദുല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഇ. പി. അജിത നേതൃത്വം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.