പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് തിരിച്ചടി. ഒന്നാം പ്രതി അലൈൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കൊച്ചിയിലെ എൻഐഎ കോടതി തള്ളി. ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്.അലൈൻ ഷുഹൈബിന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകളും പാലയാട് ക്യാംപസിൽ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ അലനെതിരായ പന്നിയങ്കര പൊലീസ് റിപ്പോർട്ടുമാണ് ജാമ്യം റദ്ദാക്കണമെന്നതിന് തെളിവായി എൻഐഎ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഇതിൽ വിശദമായ വാദം കേട്ട കോടതി ഇക്കാര്യങ്ങൾ ജാമ്യം റദ്ദാക്കാൻ കഴിയുന്ന തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി. അലൻ ഷുബൈഹ് ജാമ്യവ്യവസ്ഥതകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പന്നിയങ്കര പൊലീസിനായിരുന്നു ചുമതല. ജാമ്യത്തിലിറങ്ങിയ ഘട്ടത്തിൽ അലന് അനുകൂലമായ റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. അതെ സമയം കേസിന്റെ വിചാരണ നടപടികൾ അടുത്ത മാസം ഏഴാം തിയതി തുടങ്ങാനിരിക്കെയാണ് കോടതിയിൽ എൻഐഎ ക്ക് തിരിച്ചടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.