കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 1400 ഗ്രാം സ്വർണം പിടികൂടി. നാദാപുരം സ്വദേശി കുമ്മങ്കോട് ചിറയിൽ റമീസിൽ നിന്നാണ് എയർ ഇന്റലിജൻസ് യൂണിറ്റ്, എയർ കസ്റ്റംസ്, ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്.
ഇതിന് വിപണിയിൽ 68 ലക്ഷം രൂപ വിലമതിക്കും. അബൂദബിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് റമീസ് എത്തിയത്. സ്വർണം 12 പ്ലേറ്റുകളായി എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









