പാഴൂർ: കോഴിക്കോട് ജില്ലയിലെ നൂറ് വർഷം പഴക്കമുള്ള പാഴൂർ എ.യു.പി സ്കൂളിൽ ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടം യാഥാർത്ഥ്യമായി. കേരളാ പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളില്‍ രണ്ടാഴ്ചത്തേക്ക് ഒരു ദിവസം ഒരു മണിക്കൂര്‍ പൗരബോധം വളര്‍ത്തുന്ന ക്ലാസുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. അതിനൊപ്പം സൂംബ ഡാന്‍സ് സ്‌കൂള്‍ പഠനത്തിന്റെ ഭാഗമാക്കും. കായികക്ഷമത വര്‍ധിപ്പിക്കുക, മാനസികോല്ലാസം നല്‍കുക എന്നീ ലക്ഷ്യത്തോടെ സൂംബ ഡാന്‍സും പഠനത്തിന്റെ ഭാഗമാകുമ്പോള്‍ ലഹരിക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാകും.സമഗ്ര ഗുണമേന്മാ വര്‍ഷമായി ഇത്തവണത്ത അധ്യയന വര്‍ഷത്തെ പരിഗണിക്കുന്നുണ്ട്. ഓരോ ക്ലാസിലെയും കുട്ടികള്‍ നേടേണ്ട അറിവും കഴിവും അതത് ക്ലാസില്‍ വെച്ച് നേടിയെന്ന് ഇതിലൂടെ ഉറപ്പാക്കും. ഓരോ ഘട്ടത്തിലും കുട്ടിയുടെ പഠനനില മനസ്സിലാക്കുകയും ആവശ്യമായ പിന്തുണ നല്‍കി കുട്ടികളെ പഠനത്തില്‍ മുന്നേറാന്‍ പ്രാപ്തരാക്കുകയുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പി ടി എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ മുഖ്യാതിഥിയായിരുന്നു. നാസർ എസ്റ്റേറ്റ് മുക്ക്, സുഹറ വെള്ളങ്ങോട്ട്, വി.പി. സിദ്ദിഖ്, ഇ.പി. വത്സല, കെ. റഫീഖ്, ഡോ. സി.കെ. അഹമ്മദ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുൻ അധ്യാപകൻ വീ. ടി. അഹമ്മദ് കുട്ടി മൗലവിയെയും എൽ.എസ്.എസ്. യുഎസ്.എസ്. ജേതാക്കളെയും ആദരിച്ചു. മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവര്‍ പങ്കെടുത്തു. മാനേജ്മെന്റ് പ്രതിനിധി ജസ്റിൻ സലിം സ്വാഗതവും പി.ടി.എ. പ്രസിഡന്റ് പി.ടി. സലിം നന്ദിയും പറഞ്ഞു. ഉദ്ഘാടന പരിപാടിക്ക് ശേഷം വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










