ജില്ലയില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 പാഴൂരില്‍ പിന്നീട് ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാലും ആ വാര്‍ഡില്‍ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും നിപ പരിശോധനഫലം നെഗറ്റീവായതിനാലും നിപ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് പാഴൂരിനെ ഒഴിവാക്കി ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ജാഗ്രത തുടരുകയും തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റേയും പോലീസിന്റേയും നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മാര്‍ക്കറ്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നത് നിയന്ത്രിക്കണം. വാര്‍ഡില്‍ താമസിക്കുന്നവര്‍ വാര്‍ഡിന് പുറത്തേക്ക് അനാവശ്യയാത്രകള്‍ ഒഴിവാക്കുകയും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിരമായി ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചെയ്യണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.