പ്രവാസികൾക്ക് ആശ്വാസമായി സംസ്ഥാനത്തെ വിമാനത്താവളങ്ങൾ. കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് പിസിആർ നിരക്ക് കുറച്ചു, ഫെബ്രുവരി 8 ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ കേരളത്തിലെ എയർപോർട്ടുകളിൽ റാപ്പിഡ് പിസിആർ ടെസ്റ്റിന് 1,200 രൂപ ഈടാക്കും. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ റാപ്പിഡ് പിസിആർ ടെസ്റ്റുകൾക്ക് ഇതുവരെ 2,490 രൂപ മുതലാണ് ഈടാക്കിയിരുന്നത്. ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ റാപ്പിഡ് പിസിആർ ടെസ്റ്റിന്റെ നിരക്ക് കുറച്ചത് പ്രവാസികൾക്ക് ഒരു പരിധി വരെ ആശ്വാസമായി മാറുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.