കോഴിക്കോട് : ലോക വനിതാ ദിനാഘാഷങ്ങളുടെ ഭാഗമായി ജെ.സി.ഐ മാവൂർ മാർച്ച് രണ്ടാം തീയതി മുതൽ മാർച്ച് എട്ടാം തീയതി വരെ പെണ്മ എന്നപേരിൽ വ്യത്യസ്തമായ പ്രോഗ്രാമുകൾ നടത്തുന്നു. പരിപാടിയുടെ ഭാഗമായി ചേന്നമംഗല്ലൂർ ഹൈജീൻ ഹോസ്പിറ്റലിൽ വനിത ജീവനക്കാർക്ക് സെൽഫ് ഡിഫൻസ് ക്ലാസ് എടുത്തു.
നിഹോൻ ഷോട്ടോകാൻ കരാട്ടെ ഡോ സങ്കുകൈ മുഖ്യ പരിശീലകൻ കോശി അരുൺ ദേവ്, പരിശീലകൻ അരുൺ കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. പ്രോഗ്രാമിന് മാവൂർ ജെ.സി.ഐ പ്രസിഡൻറ് HGF ശ്രീജിത്ത് മാവൂർ അധ്യക്ഷത വഹിച്ചു. JC ബിസ്മില്ല ബീഗം സ്വാഗതം പറഞ്ഞു.സെക്രട്ടറി JC ഷൈജു നന്ദി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.