കോഴിക്കോട്: ഭക്ഷ്യ വിഷബാധയെത്തുടർന്ന് സ്ത്രീ മരിച്ചു. നാദാപുരം ചിയ്യൂരിൽ കരിമ്പലംകണ്ടി മൊയ്ദുവിന്റെ ഭാര്യ സുലൈഖ (44) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു . ചെമ്മീൻ കറിയിൽനിന്നാണ് വിഷബാധ എന്നാണ് സംശയം. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.