കുന്ദമംഗലം: പന്തീര്‍പാടം പണ്ടാരപറമ്ബ് ഭാഗത്ത് സ്ത്രീയെ കാണാതായി. പൂനൂര് പുഴയുടെ തീരത്തുള്ള കുന്നില്‍ താമസക്കാരിയായ മുറിയനാല്‍ കരുവാരപ്പറ്റ റുഖിയ്യ (53) യെയാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായത്.
കുന്ദമംഗലം പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസ് നായ മണം പിടിച്ച് പുഴ തീരത്ത് എത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് എസ്.ഐ മാരായ അഷ്റഫ്, വിന്‍സന്റ് എന്നിവര്‍ വെള്ളിമാട്കുന്ന് ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗവുമായിബന്ധപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഫയര്‍ ഫോഴ്സ് ടീം എത്തിയെങ്കിലും പുഴയില്‍ ഇറങ്ങാനായില്ല. ശനിയാഴ്ച ആധുനിക സജ്ജീകരണങ്ങളോടെ എത്തിയ ഫയര്‍ഫോഴ്സ് സ്കൂബ ടീം പണ്ടാരപറമ്ബ് പമ്ബ് ഹൗസ് മുതല്‍ താളിക്കുണ്ട് ഭാഗം വരെ രണ്ട് കിലോമീറ്റര്‍ നീളത്തില്‍ പുഴയുടെ ഇരുഭാഗത്തും അരിച്ച് പെറുക്കിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങിയ തിരച്ചില്‍ ഉച്ചക്ക് രണ്ട് മണിയോടെ നിര്‍ത്തി. ഫയര്‍ ഫോഴ്സ് സ്റ്റേഷന് ഓഫിസര്‍ കെ.പി. ബാബുരാജിന്‍്റെ നേതൃത്വത്തില്‍ അസി. ഓഫിസര്‍ സുജിത്, അനില്‍കുമാര്‍, മുങ്ങല്‍ വിദഗ്ധരായ അഹമ്മദ് റഹീഷ്, അഭിലാഷ്, നിഖില്‍ മല്ലിശ്ശേരി തുടങ്ങി 25 അംഗ ടീമാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.