കോഴിക്കോട് : പ്രണയം നടിച്ച് പതിനേഴുകാരിയെ ഗർഭിണിയാക്കി മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി അജിൻ(20)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ആളൂരില്ലാണ് സംഭവം. മൊബൈൽ ഫോണിലൂടെ പെൺകുട്ടിയുമായി അടുപ്പത്തിലായ അജിൻ പിന്നീട് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
പെണ് കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞ് പ്രതി പെണ്‍കുട്ടിയില്‍ നിന്ന് അകന്നു മാറി. പിന്നീട് പോലീസ് കേസ് എടുത്തപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പിന്നീട് തിരുവനന്തപുരം, എറണാകുളം, പാലക്കാട് ഭാഗങ്ങളിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഇന്നലെ രാത്രി പാലക്കാട് കൊല്ലങ്കോട് വില്ലേജിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.