കോഴിക്കോട് ; മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ നടത്തിയ റേസിങ്ങില്‍ നടക്കാവ് പൊലീസ് മൂന്നു വിദ്യാർഥികൾക്ക് എതിരെ കേസെടുത്തു. ചൊവ്വാഴ്ച, യാത്രയയപ്പ് ദിനത്തോട് അനുബന്ധിച്ചാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ കാറുകളും ബൈക്കുകളുമായി സ്കൂള്‍ അങ്കണത്തില്‍ എത്തിയതും റേസിങ് നടത്തിയതും. റേസിങ്ങിനിടെ കാര്‍ ബൈക്കിലിടിച്ച് അപകടമുണ്ടാകുകയും വിദ്യാർഥികൾക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
കാറിന്റെ ബോണറ്റിനു മുകളില്‍ കയറിയിരുന്നും ഡിക്കിയിലിരുന്നും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റോഡിൽനിന്ന് ഗ്രൗണ്ടിലേക്ക് വാഹനങ്ങള്‍ കയറ്റിയ ശേഷം വിദ്യാർഥികൾ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയായിരുന്നു. കാഴ്ചക്കാരായി നിരവധി വിദ്യാര്‍ഥികളാണ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയിരുന്നത്. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച മോട്ടർ വാഹന വകുപ്പും കേസെടുത്തിരുന്നു. ലൈസന്‍സ് ഉണ്ടെങ്കില്‍ അത് റദ്ദാക്കാൻ നടപടി സ്വീകരിക്കും. വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.