വാഴക്കാട്: വാടകവീട്ടില്‍ താമസിക്കുകയായിരുന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവുമായി പൊലീസ് തെളിവെടുപ്പ് നടത്തി.കോഴിക്കോട് മലയമ്മ മുത്തളം സ്വദേശി സതീഷ് എന്ന മുഹമ്മദ് ഷമീറിനെയാണ് (41) അനന്തായൂരിലെ കൊല നടന്ന വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചത്. എളമ്ബിലാശ്ശേരി ശാക്കിറയെയാണ് (27) കഴിഞ്ഞ ദിവസം കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുകി കൊലപ്പെടുത്തിയത്.
ശാക്കിറയുടെ മറ്റു ബന്ധങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നല്കി. തിരുവമ്ബാടിയില്‍ വാടകക്ക് താമസിക്കുമ്ബോള്‍ ശാക്കിറയെ വെട്ടിയതുമായി ബന്ധപ്പെട്ട് കൂടരഞ്ഞി സ്റ്റേഷനില്‍ ഷമീറിനെതിരെ കേസുണ്ട്. ഈ കേസില്‍ നാലുമാസം ജയിലിലായിരുന്നു. പിന്നീട് ഒത്തുതീര്‍പ്പിലൂടെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ശാക്കിറയുമായി വിളിക്കുന്നതായി സംശയിക്കുന്ന രണ്ട് ഫോണ്‍ നമ്ബറുകള്‍ ഇയാള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വാഴക്കാട് സി.ഐ കുഞ്ഞിമോയിന്‍ കുട്ടി, എസ്.ഐ നൗഫല്‍, എ.എസ്.ഐ അജിത്ത്, കൃഷ്ണദാസ്, ബിനോസ്, രാജേഷ്, ഹനീഫ എന്നിവരാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.