കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്ത് മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വിൽപനയും ഉപയോഗവും വർദ്ധിക്കുന്നത് തടയാനും ബോധവൽക്കരണത്തിനും ജനമൈത്രി പോലീസ് രംഗത്തിറങ്ങി. റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഒരു തുടക്കമെന്ന നിലയിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കും.
കോർപ്പറേഷൻ കൗൺസിലർമാരുടെയും സ്പോൺസർമാരുടെയും സഹായത്തോടെ മെഡിക്കൽ കോളേജ് പരിധിയിലെ തെരുവുകളിലും നടപ്പാതകളിലും താമസസ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും.
മെഡിക്കല്‍ കോളേജ് എസ്.ഐ ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ നടന്ന റെസിഡന്‍സ് അസോസിയേഷന് ഭാരവാഹികളുടെ യോഗത്തില്‍ അഡീഷണല്‍ എസ്.ഐ. അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് ഓഫീസർമാരായ മുഹമ്മദ് ഹനീഫ, സാദിഖ് അലി എന്നിവരും പങ്കെടുത്തു. ശ്യാംകുമാർ സ്വാഗതവും സത്യൻ മായനാട് നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.