താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറിയുമായി അഭ്യാസ പ്രകടനം നടത്തിയ മദ്യപിച്ച ഡ്രൈവർ അറസ്റ്റിൽ. രണ്ട് കാറുകളിൽ ഇടിച്ച ശേഷം ലോറി നിർത്താതെ പോവുകയായിരുന്നു. നരിക്കുനി സ്വദേശി സതീഷിനെയാണ് കാർ ഡ്രൈവർമാരുടെ സഹായത്തോടെ വൈത്തിരി പൊലീസ് ചേലോടു വെച്ച് പിടികൂടിയത്.
മദ്യപിച്ചത്തിനു ശേഷം ലോഡുനിറച്ച ലോറിയുമായി സതീശന്ചുരം കയറുന്നതിനിടെ രണ്ടു കാറുകളില്‍ തട്ടി അപകടം ഉണ്ടായി. പക്ഷേ നിര്‍ത്താതെ പോകുകയായിരുന്നു. അപകടകരമായ നിലയില്‍ റോഡിലൂടെ സഞ്ചരിക്കുന്ന ലോറിയെക്കുറിച്ച് ലഭിച്ച വിവരത്തെ തുടര്‍ന്ന് പൊലീസ് ചേലോടുവെച്ചു വണ്ടി തടയുകയായിരുന്നു. മദ്യപിച്ച് അപകടകരമായ വിധത്തില്‍ വാഹനമോടിച്ചതിന് വൈത്തിരി പൊലീസ് സതീശനെതിരെ കേസെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.