ദോഹ: രാജ്യത്തെ ഗര്‍ഭിണികള്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശം ഖത്തര്‍ ആരോഗ്യമന്ത്രാലയം ഇടയ്ക്കിടെ വ്യക്തമാക്കുന്നതാണ്. ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ആരോഗ്യമന്ത്രാലയം ഇപ്പോള്‍.
കൊവിഡ് ബാധിതരാകുന്നവരില്‍ ഉയര്‍ന്ന റിസ്‌ക് ഉള്ള വിഭാഗത്തിലാണ് ഗര്‍ഭിണികളെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് മറ്റു സ്ത്രീകളെക്കാള്‍ ഗുരുതര സാധ്യത കൂടുതലാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു.
ഗര്‍ഭിണികളിലെ കൊവിഡ് ബാധ മാസം തികയുന്നതിന് മുന്‍പുള്ള പ്രസവത്തിനും മറ്റു പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. വാക്‌സിനേഷന്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കുന്നു.
വാക്‌സിന്‍ ഗര്‍ഭിണികളില്‍ യാതൊരു തരത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നതല്ല. ലക്ഷക്കണക്കിന് ഗര്‍ഭിണികള്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതുവരെയും പാര്‍ശ്വഫലങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
കൊവിഡിന്റെ കൂടുതല്‍ അപകടകാരിയായ ഡെല്‍റ്റ വകഭേദം രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഈ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ചു സ്വയം സുരക്ഷിതരായിരിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രാലയം പറഞ്ഞു.
രാജ്യത്തെ കൊവിഡ് ബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കുന്നവരില്‍ കൂടുതലും വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്. വാക്‌സിന്‍ സ്വീകരിച്ചര്‍ രോഗത്തില്‍ നിന്ന് സുരക്ഷിതരാവുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.