ദോഹ: ഖത്തറിലെ വിവിധ തുറമുഖങ്ങളിൽ നിന്നും 7.24 ടൺ ഭാരമുള്ള ഇറക്കുമതി ചെയ്ത 20 തരം കാർഷിക ഉൽപന്നങ്ങൾ അധികൃതര്‍ നശിപ്പിച്ചു. അനുവദനീയമായ അളവിനപ്പുറം കീടങ്ങളുടെ അമിതസാനിധ്യവും കല്ലുകളും കണ്ടെത്തിയതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്..
അധികൃതര്‍ രാജ്യത്തെ എല്ലാ കസ്റ്റംസ് ഔട്ട്ലെറ്റുകളിലുമായി 145,819 ടണ്‍ ഭാരമുള്ള 4,839 ഇറക്കുമതി ചെയ്ത കാര്‍ഷിക ചരക്കുകള്‍ പരിശോധിച്ചു. വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്ന കീടങ്ങളില്‍ നിന്നും രാജ്യത്തെ പ്രാദേശിക സസ്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടിയെന്ന നിലയിലാണ് ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.