ഡൽഹി: കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിലെ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന പ്രസ്സ് ലൈവിന് കേന്ദ്ര സർക്കാരിന്റെ ട്രേഡ് മാർക്ക് രജിസ്ട്രേഷൻ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. രണ്ട് തവണ പേര് രജിസ്ട്രേഷൻ നിരസിച്ചെങ്കിലും പ്രമുഖ ട്രേഡ് മാർക്ക് അറ്റോർണി അഡ്വ. സുഫീദ് ഹാജരായതോടു കൂടി പ്രസ് ലൈവ് ന്യൂസിന് അവസാന ഘട്ടത്തിൽ ട്രേഡ് മാർക്ക് ലഭിക്കുകയായിരുന്നു.
പ്രസ്സ് ലൈവ് ന്യൂസ് പൊതു ഇടങ്ങളിലെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹാരം കാണുന്നതുവരെ സന്ധിയില്ലാതെ പരമ്പരയായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെയ്‌ലി ഹണ്ട്, ന്യൂസ്‌പോയിന്റ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വാർത്താ ആപ്പുകളിലും പ്രസ്സ് ലൈവ് വെബ് പോർട്ടൽ ലഭ്യമാണ്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ പൂർത്തിയാക്കിയ ഡോ. സി.കെ ഷമീമാണ് പ്രസ് ലൈവ് ന്യൂസിന്റെ ചീഫ് എഡിറ്റർ. രീഷ്മ. പി, ഷമീർ. സി. കെ എന്നിവർ സബ് എഡിറ്റർമാരാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






