റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ വിഭവങ്ങൾക്കു വില കുത്തനെ കൂട്ടി. ചോറിനും മീൻകറിക്കും 59 രൂപയായിരുന്നത് 95 രൂപയാക്കി. പരിപ്പുവട, ഉഴുന്നു വട, സമോസ എന്നിവയുടെ വില സെറ്റിന് 17 രൂപയായിരുന്നത് 25 രൂപയാക്കി.13 രൂപയുടെ പഴംപൊരിക്ക് ഇനി 20 രൂപ നൽകണം.
രണ്ട് ഇഡ്ഡലിക്കും ഇതേ തോതിൽ വില കൂടി. മുട്ടക്കറിക്ക് 32 രൂപയായിരുന്നത് 50 രൂപയായി. കടലക്കറിക്ക് 28 രൂപയായിരുന്നത് ഇനി 40 രൂപ. 200 ഗ്രാം വെജിറ്റബിൾ ബിരിയാണിക്ക് 70 രൂപയും മുട്ട ബിരിയാണിക്ക് 80 രൂപയും നൽകണം. ചിക്കൻ ബിരിയാണി 100 രൂപയ്ക്കു ലഭിക്കും. വില വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണ് (ഐആർസിടിസി) ഉത്തരവിറക്കിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.