ലക്നോ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റില്‍. യുപി പോലീസ് പ്രിയങ്കയെ അറസ്റ്റു ചെയ്തതെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഘടകമാണ് അറിയിച്ചത്. നേരത്തെ യുപിയില്‍ പ്രിയങ്ക ഗാന്ധി അറസ്റ്റിലായെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസും ട്വീറ്റ് ചെയ്തിരുന്നു.
പ്രിയങ്കയെ സീതാപൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം പ്രിയങ്കയുടെ അറസ്റ്റ് യുപി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇന്ന് പുലര്‍ച്ചെ പ്രിയങ്ക ഉത്തര്‍പ്രദേശില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേക്കു കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി മരിച്ച കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ ലഖിംപൂരിലെത്തിയെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ ലഖിംപൂരിലെ ഖേരിയിലേയ്ക്ക് പ്രിയങ്കയ്ക്ക് കടക്കാനായില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.
നേരത്തെ സംഘര്‍ഷ സ്ഥലത്തേയ്ക്ക് പോകാനൊരുങ്ങിയ പ്രിയങ്കയെ രാത്രി യുപി പോലീസ് ലക്നോവില്‍ വച്ച് തടഞ്ഞിരുന്നു. ഇതോടെ കാല്‍നടയായി യാത്ര തുടരുമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ നിലപാട്.
തുടര്‍ന്ന് അര്‍ധരാത്രിയോടെ കാല്‍നടയായി പ്രിയങ്കയും സംഘവും ലഖിംപൂരിലെ ഖേരിയിലേയ്ക്ക് യാത്ര തിരിച്ചു. പിന്നീട് പോലീസ് അനുമതിയോടെ വാഹനത്തിലായിരുന്നു പ്രിയങ്കയുടെ യാത്രയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേര് അപകടത്തില്‍ മരിച്ചുവെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന് ഓടിച്ച കാറാണു കര്‍ഷകര്‍ക്കിടയിലേക്കു പാഞ്ഞുകയറിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. അപകടത്തിനിടയാക്കിയ വാഹനം കര്‍ഷകര്‍ കത്തിച്ചു. അപകടത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.