മുക്കം: മുക്കത്ത് നിരോധിത ലഹരി ഉത്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി മലപ്പുറം മഞ്ചേരി നൂറുകര സ്വദേശി വട്ടപ്പാറ സക്കരിയയാണ് മുക്കം പോലീസിന്റെ പിടിയിലായത്. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം വലിയപറമ്ബില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. മഞ്ചേരിയില്‍ നിന്നും മുക്കത്തേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മുക്കം പോലീസ് നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
ഇയാളുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പാക്കറ്റിൽ 15 ചെറിയ പാക്കറ്റുകൾ അടങ്ങിയ 200 വലിയ പാക്കറ്റുകൾ പിടിച്ചെടുത്തു. വിപണിയിൽ ഇതിന് രണ്ടുലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. മുക്കത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ, യുവാക്കൾ, സ്കൂൾ വിദ്യാർഥികൾ തുടങ്ങിയവർക്കാണ് വിൽപനയ്ക്കായി കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. എസ്ഐ മനോജ് കുമാര്‍, എസ്ഐ അര്‍ഷിത്, സീനിയര്‍ പോലീസ് ഓഫീസര്‍ അനീസ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.