കട്ടാങ്ങൽ: പോളിയോ രോഗം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു. അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴിയാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.പി.എ സിദ്ദിഖ് അധ്യക്ഷനായി. വാർഡ് മെംബർ വിദ്യുൽലത, മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, പബ്ലിക് ഹെൽത്ത് നഴ്സ് രാജി കെ. സംസാരിച്ചു. ചാത്തമംഗലം പഞ്ചായത്തിൽ അംഗൻവാടികൾ, ആശുപത്രികൾ, തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ ഉൾപ്പെടെ 31 കേന്ദ്രങ്ങളിലൂടെയാണ് വാക്സിൻ വിതരണം നടത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.