ദോഹ: നഗരമധ്യത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫ് നവംബർ ഒന്ന് മുതൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും.
ലോകകപ്പ് നവംബർ 20-ന് ആരംഭിക്കുന്നതോടെ, അനുയോജ്യമായ യൂണിഫോമുകളുമായി ടൂർണമെന്റ് ആഘോഷിക്കുന്നതിനായി സൂഖ് വാഖിഫിലെ റെസ്റ്റോറന്റുകളും കഫേകളും അവരുടെ ഭക്ഷണ-പാനീയ മെനുകൾ വിപുലീകരിച്ചു.
ലോകകപ്പിനെത്തുന്ന അതിഥികളെ സ്വീകരിക്കുന്നതിനായി തങ്ങളുടെ സാധനങ്ങളുടെയും തൊഴിലാളികളുടെയും അളവും എണ്ണവും വര്‍ധിപ്പിച്ച് സജ്ജമാണെന്ന് സൂഖിലെ റസ്റ്റാറന്‍റ് മാനേജര്‍മാരെയും ഉടമകളെയും ഉദ്ധരിച്ച് പ്രാദേശിക അറബി ദിനപത്രമായ അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പ് ഫുട്ബാളും ശൈത്യകാലവും ഒരുമിച്ചെത്തുമ്ബോള്‍ ഖത്തറിന്റെ തനത് സൗന്ദര്യത്തിനും തെളിഞ്ഞ സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട സൂഖ് വാഖിഫിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കുണ്ടാകുമെന്നും ഉടമകള്‍ പറയുന്നു.
അതേസമയം, മിഡിലീസ്റ്റിലും അറബ് ലോകത്തും ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിനെത്തുന്ന ആരാധകരെ സൂഖിലേക്ക് സ്വാഗതം ചെയ്യുന്നതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതായും ചില സ്ഥാപനങ്ങള്‍ അധികം സാധന സാമഗ്രികള്‍ ശേഖരിക്കാനാരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.