ദോഹ: 2022 ഡിസംബറിൽ ഫിഫ ലോകകപ്പ് ഫൈനലിന് മത്സര വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെന്ന് സുപ്രീം കമ്മറ്റി. കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലെ പുല്ല് വിരിക്കല്‍ ജോലികള്‍ പൂര്‍ത്തിയായെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
80,000 കാണികള്‍ക്ക് ഒരേ സമയം കളി കാണാന്‍ സാധിക്കുന്ന സ്റ്റേഡിയമാണ് ലുസൈലിലേത്. നിലവില്‍ അഞ്ച് സ്റ്റേഡിയങ്ങളാണ് ലോക കപ്പിനായി പൂര്‍ണമായും പണികള്‍ പൂര്‍ത്തീകരിച്ചത്. ആറാമത് പണി പൂര്‍ത്തിയായ സ്റ്റേഡിയമായ അല്‍ തുമാമ ഈ വര്‍ഷം ഒക്ടോബര്‍ 22 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും.
ഇതുവരെ പണി പൂര്‍ത്തിയായ ഖത്തറിലെ ആറു ലോക കപ്പ് സ്റ്റേഡിയങ്ങള്‍ മിനി ലോക കപ്പ് എന്നറിയപ്പെടുന്ന ഫിഫ അറബ് കപ്പില്‍ ഉപയോഗപ്പെടുത്തും. ലുസൈല്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന കര്‍മത്തോട് അനുബന്ധിച്ചുള്ള അറിയിപ്പ് ഉടന്‍ ഉണ്ടാവുമെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.