ആഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം സ്വാതന്ത്രസംരക്ഷണ ദിനമായി ആചരിക്കാനും ഇതിൻ്റെ ഭാഗമായി നിയോജക മണ്ഡലം കേ ന്ദ്രങ്ങളിൽ സത്യാഗ്രഹം സംഘടിപ്പിക്കാനും ജനതാദൾ എസ് കോഴിക്കോട് ജില്ലാ കൺവൻഷൻ തീരുമാനിച്ചു.
രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും തകർക്കുകയാണ് കേന്ദ്ര സർക്കാർ .കർഷക നിയമം, സഹകരണ നിയമം, വൈദ്യുതി നിയമം എന്നിവ ഇതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണെന്നും കൺവൻഷൻ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും ജനതാദൾ എസ് ദേശീയ സമിതി അംഗവുമായ സി.കെ.നാണു കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറിയും വൈദ്യുതി ബോർഡ് മെമ്പറുമായ അഡ്വ.വി.മുരുകദാസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ആർ .മുഹമ്മദ് ഷാ സംസാരിച്ചു. പി.ടി ആസാദ് സ്വാഗതം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.