കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച ഹഥ്റാസിസിലേക്ക് തിരിച്ച പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. നോയിഡയില്‍ വച്ചാണ് ഇരുവരുടേയും വാഹനം തടഞ്ഞത്. തുടർന്ന് ഇരുവരും കാൽനടയായി ഹാത്രാസിലേക്ക് മടങ്ങി. ഇവരെ പിന്നീട് യുപി പോലീസ് കസ്റ്റഡിയിലെടുത്തു. കാല്‍നടയായി യാത്ര ചെയ്യുന്നതിനിടയില്‍ യമുന എക്സ്പ്രെസ്സ്വേയില്‍ വെച്ചാണ് ഇരുവരെയും തടഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങിവരില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞു.
പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ മാധ്യമങ്ങള്‍ക്ക് അടക്കം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രദേശത്ത് സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിയന്ത്രണം നിലവിലുണ്ടെന്നും ഇത് ഒക്ടോബര്‍ 31 വരെ നീട്ടിയതായും ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. നിരവധി പൊലീസുകാര്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് അവകാശപ്പെട്ടു.
അതേസമയം, കേസുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടു. പെൺകുട്ടിയെ കഴുത്തു ഞെരിച്ചെന്നും നട്ടെല്ലിന് പരിക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ പരിശോധനകൾ നടക്കുന്നു.
സെപ്റ്റംബർ 14 നാണ് സംഭവം. മൃഗങ്ങളെ മേയിക്കാൻ പോയ പെൺകുട്ടിയെ നാല് പുരുഷന്മാർ ക്രൂരമായി പീഡിപ്പിച്ചു. കുട്ടിയെ കാണാതായപ്പോൾ കുടുംബാംഗങ്ങൾ പ്രദേശം മുഴുവൻ തിരഞ്ഞു. ഒടുവിൽ പെൺകുട്ടിയെ ഒഴിഞ്ഞ പ്രദേശത്ത് അവശനിലയില്‍ നിലയിൽ കണ്ടെത്തി.
പെൺകുട്ടിയെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് അലിഗഡിലെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഗുരുതരാവസ്ഥയിലായതിനാൽ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. ദില്ലിയിൽ വളരെ ഗുരുതര സ്ഥിതിയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.