കോഴിക്കോട് : ബന്ധുവീട്ടിലെ സഹോദരങ്ങൾക്കൊപ്പം കുളത്തിൽ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന പതിമൂന്നുകാരനെ രക്ഷിക്കാൻ രംഗത്തെത്തി യുവാവ്. കൊടിയത്തൂർ സ്വദേശി കെ.പി. അശ്റഫ് – ഷറീന ദമ്ബതികളുടെ മകനായ മുഹമ്മദ് ജാസിമിനെയാണ് മാട്ടുമുറി സ്വദേശി രാഹുൽ രക്ഷിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ മാട്ടുമുറിയിലെ കുളത്തിൽ നീന്തുന്നതിനിടെയാണ് മുഹമ്മദ് ജാസിം മുങ്ങിത്താണത്.
സഹോദരങ്ങൾ നിലവിളിച്ചതോടെ നാട്ടുകാരിൽ ചിലർ കുട്ടിയെ രക്ഷിക്കാൻ കുളത്തിലിറങ്ങിയെങ്കിലും ആഴം കൂടിയതിനാൽ തിരികെ കയറി. സംഭവമറിഞ്ഞ സമീപവാസി രാഹുൽ കുളത്തിൽ ചാടി കുട്ടിയെ രക്ഷിച്ചു. ഉടൻ പ്രഥമശുശ്രൂഷ നൽകി. വാർഡ് അംഗം ഷിഹാബ് മാട്ടുമുറിയുടെ വാഹനത്തിൽ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
പ്രഥമ ശുശ്രൂഷ നൽകുന്നതിന് നിതിൻ, ഫാരിസ് എന്നിവർ നേതൃത്വം നൽകി. കൊടിയത്തൂർ പിടിഎം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ജാസിം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.