പാഴുർ: നിപമരണം സ്ഥിരീകരിച്ച പാഴൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകി യാത്രക്കിടയിൽ രാഹുൽ ഗാന്ധി പാഴൂരിലിറങ്ങി. ബുധനാഴ്ച്ച വൈകുന്നേരം മൂന്നരയോടെയാണ് പാഴൂർ വഴി പോകുകയായിരുന്ന രാഹുൽ ഗാന്ധി പാഴൂരിലെ മുന്നൂരിലിറങ്ങിയത്. പാഴൂരിൽ നിപ്പ രോഗം ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിൻ്റ കുടുമ്പത്തിന് സർക്കാർ ജോലിയും സാമ്പത്തിക ധനസഹായവും നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പിക്ക് പാഴൂർ യൂത്ത് കോൺഗ്രസ് കമ്മറ്റി നിവേദനം നൽകി. ഹാഷിമിൻ്റ പിതാവിനെ രാഹുൽ ഗാന്ധിഫോണിൽ ബന്ധപ്പെട്ട് സംസാരിക്കുകയും സഹായങ്ങൾക്ക് വേണ്ടി പരിശ്രമിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
പ്രദേശത്തിന് തൊട്ടടുത്ത പുൽപറമ്പിൽ നിർമ്മിച്ച സായാഹ്നം സാംസ്ക്കാരിക നിലയത്തിൻ്റെ ഉൽഘാടനത്തിനെത്ത വെയാണ് രാഹുൽ ഗാന്ധി പാഴൂരിലിറങ്ങിയത്. രാഹുൽ ഗാന്ധി ഇതുവഴി പോകുന്നതറിഞ്ഞ് ഉച്ചയോടെ തന്നെ സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം കോൺഗ്രസ് പതാകകളുമായി മുന്നൂരിൽ തടിച്ചുകൂടിയിരുന്നു. നിരവധി കുട്ടികളും നാട്ടുകാരും ചേർന്നാണ് പാഴൂരിൽ രാഹുൽ ഗാന്ധിയെ വരവേറ്റത്.
അവരുടെ പ്രതീക്ഷ തെറ്റിക്കാതെ രാഹുൽ ഗാന്ധി കാർ നിർത്തിച്ച് അവിടെയിറങ്ങി. പ്രവർത്തകരുടെ മുദ്രാവാഖ്യം വിളികൾക്കിടയിൽ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി കുശലം പറഞ്ഞു.
കൂടാതെ കോൺഗ്രസ് പാഴൂർ യൂണിറ്റു കമ്മറ്റി നൽകിയ നിവേദനവും സ്വീകരിച്ചു.
നിപ ബാധിച്ചു മരിച്ച കുട്ടി യുടെ കുടുംബത്തിന് നഷ്ടപരിഹാരവും ഒരാൾക്ക് സർക്കാർ ജോലിയും ലഭിക്കാൻ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യുന്നതിനാണ് നിവേദനം നൽകിയത്. മുന്നൂരിൽ പത്തു മിനിറ്റോളം ചിലവഴിച്ച ശേഷമാണ് രാഹുൽ ഗാന്ധി പുൽപറമ്പിലേക്ക് പോയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.