മാവൂർ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് മാവൂർ മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മാവൂർ ചെറൂപ്പയിൽ വീടിനു മുകളിലേക്ക് കൂറ്റൻ മരം വീണു. മാവൂർ ചെറൂപ്പ അണുങ്ങാഞ്ചേരി അബ്ദുറഹിമാൻ്റെ വീടിന് മുകളിലേക്കാണ് കൂറ്റൻ മരം വീണത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. 50 വർഷം പഴക്കമുള്ള കുന്നിമരമാണ് വീടിൻ്റെ അടുക്കളയ്ക്ക് മുകളിൽ വീണത്.
മരം വീണപ്പോൾ അബ്ദുറഹിമാൻ്റെ ഭാര്യയും മക്കളും ഭക്ഷണം കഴിക്കാൻ ഡൈനിംഗ് ഹാളിലേക്ക് പോയതായിരുന്നു. അതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. വീടിൻ്റെ പ്രധാന സ്ലാബ്, വർക്ക് ഏരിയ, കുളിമുറി, കിണർ, വിറക് ഷെഡ് എന്നിവ തകർന്നു. മാവൂർ പോലീസും ഗ്രാമപഞ്ചായത്തും വില്ലേജ് അധികൃതരും സ്ഥലത്തെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.