മഴക്കാലത്ത് മനുഷ്യശരീരത്തിൽ രോഗാണുക്കൾ എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട 4 വഴികളിൽ ഒന്നാണ് കൊതുകുകൾ . ഇടവിട്ട മഴ കൊതുകിനു വളരാൻ അനുകൂലമാണ്. ഏതു വെള്ളക്കെട്ടിലും കൊതുകു വളരും.
ഇതു വഴി വരുന്ന പ്രധാന രോഗങ്ങൾ: ഡെങ്കിപ്പനി, മലേറിയ, മസ്തിഷ്ക ജ്വരം. കൊതുകിനെ ഇല്ലാതാക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കുക. വീട്ടിൽ ഒരാൾക്കു ഡെങ്കിപ്പനി വന്നാൽ അവരെ കൊതുകു വീണ്ടും കടിക്കാനുള്ള സാഹചര്യം ഒഴിവാക്കുക. ഈ വ്യക്തിയെ കൊതുകു കടിച്ചാൽ ഡെങ്കിപ്പനി വ്യാപിക്കാൻ കാരണമാകും. കൊതുകുവല ഉപയോഗിക്കുക. കാരണം: മഴക്കാലമായതോടെ അന്തരീക്ഷത്തിൽ ഈർപ്പം വർധിച്ചു. ഇതു വൈറസുകൾ വ്യാപിക്കാനുള്ള സാഹചര്യമുണ്ടാക്കും. രോഗം ബാധിച്ചവരിൽ നിന്നുള്ള വൈറസ് പുറത്തെ ഈർപ്പത്തിൽ പെട്ടെന്നു വ്യാപിക്കാം.
എച്ച്1 എൻ1.
മാസ്ക് ഉപയോഗിക്കുക, ഇടയ്ക്കിടയ്ക്കു കൈകൾ സോപ്പുപയോഗിച്ചു വൃത്തിയാക്കുക. മഴ വരുന്നതോടെ ശുദ്ധജല സ്രോതസ്സുകൾ മലിനമാകാനുള്ള സാധ്യത കൂടുതലാണ്. മറ്റു ജീവികളുടെ വിസർജ്യം വെള്ളത്തിൽ പടരാം.
എലിപ്പനി ; തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, മലിന ജലത്തിൽ ഇറങ്ങാതെ ശ്രദ്ധിക്കുക, ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ മലിനജല സമ്പർക്കം വരാതെ നോക്കണം. അല്ലെങ്കിൽ എലിപ്പനി സാധ്യത കൂടുതലാണ്. പനി വന്നാൽ ഉടൻ സ്വയം ചികിത്സ നടത്തരുത്. ഡോക്ടറുടെ നിർദേശം ഇല്ലാതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. കണ്ണിനു പിന്നിൽ വേദന, കടുത്ത തലവേദന, അനങ്ങാൻ സാധിക്കാത്ത വിധം ദേഹവേദന തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കാതെ ഡോക്ടറുടെ സേവനം ഉപയോഗിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.