പ്രായമേറുന്തോറും ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇത് പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിക്കില്ലെങ്കിലും ഒരുപരിധി വരെ ചര്‍മ്മ പരിചരണത്താൽ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. പ്രായം കൂടുമ്പോള്‍ കൊളാജൻ ഉല്‍പ്പാദിപ്പിക്കുന്നത് കുറഞ്ഞു വരും. ഇതാണ് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാന്‍ കാരണമാകുന്നത്.
ചര്‍മ്മത്തിന് പുറമേ എല്ലുകൾ, പേശികൾ, കുടലിന്റെ ആരോഗ്യം എന്നിവയെ സംരക്ഷിക്കാനും കൊളാജൻ ആവശ്യമാണ്. മുപ്പത് കഴിഞ്ഞവര്‍ക്ക് കൊളാജൻ ആവശ്യമാണെന്ന് പറയുന്നതിന്റ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..
എല്ലുകളെ ആരോഗ്യകരമായി നിലനിർത്താന്‍ കൊളാജൻ ആവശ്യമാണ്. അസ്ഥികളുടെ രൂപീകരണം ഉത്തേജിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും കൊളാജൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ ഡയറ്റില്‍ കൊളാജൻ ഉൾപ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാനും കൊളാജൻ വേണം. അതിനാല്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കൊളാജൻ ചർമ്മത്തിലെ ഈർപ്പം നിലനിർത്തുകയും ഇലാസ്തികത വർദ്ധിപ്പിക്കുകയും ചുളിവുകളെയും വരകളയെും തടയുകയും യുവത്വം നിലനിർത്തുകയും ചെയ്യും.
മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കൊളാജൻ സഹായിക്കും. അതിനാല്‍ ഡയറ്റില്‍ കൊളാജൻ ഉൾപ്പെടുത്തേണ്ടത് ഏറെ നല്ലതാണ്. മത്സ്യം, ചിക്കന്‍, മുട്ടയുടെ വെള്ള, ഓറഞ്ച്, നെല്ലിക്ക, ഇല്ലക്കറികള്‍, ബെറി പഴങ്ങള്‍, തക്കാളി, പേരയ്ക്ക, ബീന്‍സ്, കാപ്സിക്കം, അണ്ടിപ്പരിപ്പ് തുടങ്ങിയവയൊക്കെ കൊളാജന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.