തിരുവമ്പാടി: സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ കേരള ടീമിനായി ബൂട്ടുകെട്ടി കേരള ടീമിന് നിർണായക സംഭാവന നൽകിയ പി.എൻ.നൗഫലിന് ജന്മനാട്ടിൽ ഗ്രാമപഞ്ചായത്തും കോസ്മോസ് ക്ലബ്ബും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി. തുറന്ന വാഹനത്തിൽ ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെയാണ് നൗഫലിനെ തിരുവമ്പാടി ടൗണിൽ യുസി മുക്ക് ജംക്ഷനിലെത്തിച്ചത്. തുടർന്ന് ബസ് സ്റ്റാൻഡ് സ്റ്റേജിൽ സ്വീകരണം നൽകി.
ചടങ്ങ് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , ലിസി മാളിയേക്കൽ, റംല ചോലക്കൽ ബോസ് ജേക്കബ്, ജോളി ജോസഫ് , ബാബു പൈക്കാട്ടിൽ , പി.ടി. അഗസ്റ്റിൽ , ഷൗക്കത്തലി കൊല്ലളത്തിൽ,നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർ ജോത്സന, മുഹമ്മദലി , നിയാസ് ഖാൻ , കെ എം ഫ്രാൻസിസ് , പി.എൻ നൗഫൽ, നിയാസ് പുള്ളിയിൽ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.