കോഴിക്കോട് – പാലക്കാട് റൂട്ടിൽ പുതിയ ട്രെയിനിനു പാലക്കാട് ഡിവിഷൻ ദക്ഷിണ റെയിൽവേയ്ക്കു ശുപാർശ നൽകി. മംഗളൂരു സെൻട്രൽ – കോഴിക്കോട് എക്സ്പ്രസിന്റെ റേക്കുകൾ ഉപയോഗിച്ചു പാലക്കാട്ടേക്ക് ഓടിക്കാനാണു നിർദേശം. ദക്ഷിണ റെയിൽവേയാണ് അനുമതി നൽകേണ്ടത്. യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണു ഡിവിഷന്റെ പച്ചക്കൊടി. നിലവിൽ മംഗളൂരുവിൽ നിന്നുള്ള ട്രെയിൻ രാവിലെ പത്തരയോടെ കോഴിക്കോട്ടെത്തുന്നുണ്ട്. മടക്കയാത്രയിൽ ചെറുവത്തൂരിൽ യാത്ര അവസാനിപ്പിക്കും. പിറ്റേന്നു രാവിലെ മംഗളൂരുവിലേക്കു പോകും.
ട്രെയിൻ പാലക്കാട്ടേക്ക് ഓടിക്കുമ്പോൾ പാലക്കാടിനും കോഴിക്കോടിനുമിടയിൽ ഉച്ചയ്ക്കു മുൻപുള്ള ചില ട്രെയിനുകളുടെ സമയത്തിൽ നേരിയ ക്രമീകരണം വരുത്തും. കമേഴ്സ്യൽ, ഒാപ്പറേഷൻ, മെക്കാനിക്കൽ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കു ശേഷം തയാറാക്കിയ ശുപാർശയിൽ, ട്രെയിൻ നീട്ടാൻ സാങ്കേതിക, സമയ തടസ്സങ്ങളില്ലെന്നാണു വിലയിരുത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










